കേരളം

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.

കഴിഞ്ഞ ജനുവരി മൂന്നാം ആഴ്ചയിലാണ് ഇത് സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശം വരുന്നത്. ഈ ജൂലൈയോടെ വിചാരണ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ കോടതി പ്രവര്‍ത്തിക്കാനായില്ല. വിചാരണ നടപടികള്‍ ഈ സമയം കൃത്യമായി മുന്‍പോട്ട് കൊണ്ടുപോവാനുമായില്ല. 

ഈ സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് കൂടി വിചാരണ നടപടികള്‍ നീട്ടാന്‍ അനുവദിക്കണമെന്നാണ് ജഡ്ജി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി രജിസ്ട്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കി. ആഗസ്റ്റ് നാലിന് കേസ് സുപ്രീംകോടതി പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം