കേരളം

വിദ്യാര്‍ത്ഥിനിയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോയില്‍ അശ്ലീല ചിത്രം; സമൂഹമാധ്യമങ്ങളില്‍ വ്യാപക ഹാക്കിങ്, മുന്നറിയിപ്പുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് വരുന്ന സാഹചര്യത്തില്‍ ഉപഭേക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബര്‍ ഡോമിന്റെ മുന്നിറിയിപ്പ്.

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ പിക്ചര്‍ ആയി അശ്ലീല ചിത്രം വരെ വന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇമെയില്‍ വിലാസം വാട്‌സ്ആപ്പില്‍ ആഡ് ചെയ്യുവാന്‍ ശ്രദ്ധ വേണമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ