കേരളം

കൊണ്ടോട്ടി നിയന്ത്രിതമേഖല; കാലിക്കറ്റ് സർവകലാശാലയ്ക്ക് ഇന്ന് അവധി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കൊണ്ടോട്ടി താലൂക്ക് നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചതിനാൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് ഇന്ന് അവധി. അടുത്ത ദിവസങ്ങളിലെ പ്രവർത്തനം ജില്ല ഭരണകൂടവുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെമാത്രം കൊണ്ടോട്ടിയിൽ 53 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.

കൊണ്ടോട്ടിയും ഹൈ റിസ്‌ക് ക്ലസ്റ്ററാകുകയാണെന്നാണ് അധികൃതർ ഭയക്കുന്നത്. കൊണ്ടോട്ടി മല്‍സ്യമൊത്തവിതരണ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇത് പിന്നീട് അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളിലേക്കെത്തി. രോഗവ്യാപനം അതിവേഗമാണ് മേഖലയില്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി