കേരളം

നവജാത ശിശുവിന്റെ മൃതദേഹം കായലില്‍; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വൈക്കം ചെമ്പില്‍ നവജാതു ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്പില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ അടക്കമുളള സ്ഥലങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം