കേരളം

എസ്പി ചൈത്ര തെരേസയുടെ പാതയില്‍ സഹോദരനും, സിവില്‍ സര്‍വീസില്‍ മിന്നും ജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന് മികച്ച നേട്ടം. ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്ക് സര്‍ജനായ ഡോക്ടര്‍ ജോര്‍ജ്ജ് അലന്‍ ജോണിന് 156-ാം റാങ്കാണ് ലഭിച്ചത്.  ആരോഗ്യ സര്‍വ്വകലാശാലയുടെ എംസ് പരീക്ഷയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ജോര്‍ജ്ജ് അലന്‍ ജോണ്‍ പാസായത്. 

കേന്ദ്ര ധനകാര്യ വകുപ്പില്‍ നിന്ന് സ്‌പെഷ്യല്‍ സെക്രട്ടറിയായി വിരമിച്ച  ജോണ്‍ ജോസഫാണ് പിതാവ്. അമ്മ ഡോക്ടര്‍ മേരി എബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയന്റ് ഡയറക്ടറായിരുന്നു.കോഴിക്കോട് ഈസ്റ്റിഹില്‍ സ്വദേശിയാണെങ്കിലും മാതാപിതാക്കളോടൊപ്പം ഡല്‍ഹിയിലാണ് ഇപ്പോള്‍ ഡോക്ടര്‍ ജോര്‍ജ്ജ് അലന്‍ ജോണ്‍ താമസിക്കുന്നത്.

ഒരുകുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഐഎഎസ് ലഭിക്കുകയെന്ന പ്രത്യേകതയും ജോര്‍ജ്ജ് അലന്‍ ജോണിനുണ്ട്. എവിടെയും പരിശീലനത്തിന് പോകാതെയാണ് ജോര്‍ജ്ജ് അലന്റെ ഈ നേട്ടം. 2015ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 111-ാം റാങ്ക് നേടിയാണ് സഹോദരി ചൈത്ര കേരള കേഡറില്‍ ജോലിയില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു