കേരളം

സ്വര്‍ണക്കടത്ത് കേസ്: മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കെടി റമീസിന്റെ സഹായികളായ മലപ്പുറം സ്വദേശികള്‍ ഷറഫൂദ്ദീന്‍, ഷഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

ഷറഫുദ്ദീനും ഷഫീക്കുമാണ് തിരുവനന്തപുരത്തെത്തി സ്വര്‍ണം ശേഖരിച്ച് നിക്ഷേപകര്‍ക്ക് എത്തിച്ചതെന്നാണ് സൂചന. സ്വര്‍ണം വാങ്ങുന്നതിനായി പണം മുടക്കിയത് മലപ്പുറം കോഴിക്കോട് സ്വദേശികളാണെന്നും അവരിലേക്കുള്ള ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് റമീസിന്റെ സഹായികളായ ഇവരാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ റമീസിന്റെ കസ്റ്റഡി നീട്ടണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് ദിവസം കൂടി കോടതി കസ്റ്റഡി നീട്ടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും