കേരളം

അഷ്ടവൈദ്യന്‍ ഇടി നാരായണന്‍ മൂസ്സ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അഷ്ടവൈദ്യനും വൈദ്യരത്‌നം ഔഷധശാല ഉടമയുമായ ഇടി നാരായണന്‍ മൂസ്സ് അന്തരിച്ചു. 87 വയസായിരുന്നു. അണുബാധയെത്തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

ആയുര്‍വേദ പരമ്പരയില്‍പ്പെട്ട തൃശൂര്‍ തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും പത്തു മക്കളിലെ ഏക പുത്രനാണ്. ആയുര്‍വേദചികിത്സാരംഗത്തെ സംഭാവനകള്‍ക്ക് 2010ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തര്‍ജനമാണു ഭാര്യ. ഇ.ടി.നീലകണ്ഠന്‍ മൂസ്സ്, ഇ.ടി.പരമേശ്വരന്‍ മൂസ്സ്, ഇ.ടി.ഷൈലജ എന്നിവരാണു മക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം