കേരളം

വിരുന്നും കഴിച്ച് മൊബൈലുമായി മുങ്ങി, മുസ്ലിയാർക്ക് ഫെയ്സ്ബുക്ക് സുഹൃത്തിന്റെ സൗഹൃദപ്പാര ; പരാതി

സമകാലിക മലയാളം ഡെസ്ക്

കാളികാവ്:  കൊണ്ടോട്ടി നെടിയിരുപ്പിലെ ഒരു മുസ്ലിയാർക്ക് ഫെയ്സ്ബുക്ക് സുഹൃത്ത് നൽകിയത് കിടിലൻ പണി.  മൊബൈൽ ഫോണുമായി സുഹൃത്ത് മുങ്ങിയതോടെ മുസ്ലിയാർ പെട്ടു. തുടർന്ന് ഇദ്ദേഹം ഫോൺ മോഷ്ടിച്ച വിവരം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. 

മമ്പാട്ടുമൂല സ്വദേശിയായ യുവാവ്, മണ്ണാർക്കാട്ടുകാരൻ എന്ന നിലയ്ക്കാണ് മുസ്ലിയാരുമായി ചങ്ങാത്തത്തിലാവുന്നത്. നിരന്തരം സന്ദേശങ്ങൾ കൈമാറി സൗഹൃദം ശക്തിപ്പെട്ടു. ഒരാഴ്ചയ്ക്കുശേഷം മമ്പാട്ടുമൂല സ്വദേശി നെടിയിരുപ്പിലെത്തി. രാത്രി മടങ്ങിപ്പോകാൻ കഴിയില്ലെന്നു പറഞ്ഞ സുഹൃത്തിന് മുസ്ലിയാർ തന്റെ മുറിയിൽ വിരുന്നുമൊരുക്കി. എന്നാൽ ഇദ്ദേഹം പുറത്തുപോയ തക്കംനോക്കി സുഹൃത്ത് ഫോണുമായി മുങ്ങുകയായിരുന്നു.

പരാതി ലഭിച്ച കൊണ്ടോട്ടി പൊലീസ്, പരാതി കാളികാവ് പൊലീസിന് കൈമാറി. മമ്പാട്ടുമൂല സ്വദേശിയെ കണ്ടെത്തിയ പൊലീസ് ചൊവ്വാഴ്ച ഇയാളെക്കൊണ്ടുതന്നെ മുസ്ലിയാർക്ക് ഫോൺ തിരിച്ചേൽപ്പിച്ച് പരാതി തീർപ്പാക്കി. ഇനി ഫെയ്സ്ബുക്കുതന്നെ വേണ്ടെന്ന തീരുമാനത്തിലാണ് മുസ്ലിയാർ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍