കേരളം

അഞ്ചുതെങ്ങില്‍ കോവിഡ് വ്യാപനം അതിരൂക്ഷം ; 125 പേര്‍ക്ക് രോഗബാധ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ കോവിഡ് രോഗവ്യാപനം അതിരൂക്ഷം. അഞ്ചുതെങ്ങില്‍ 125 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് അംഗങ്ങള്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 

476 പേരെ പരിശോധിച്ചപ്പോഴാണ് അഞ്ചുതെങ്ങില്‍ 125 പേര്‍ കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 302 പേര്‍ക്കാണ് അഞ്ചുതെങ്ങില്‍ രോഗബാധ സ്ഥിരീകരിച്ചത്.

മാമ്പള്ളി, അഞ്ചുതെങ്ങ് ജങ്ഷന്‍, പൂത്തുറ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 26 ശതമാനത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആയിരത്തില്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങില്‍ കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അഞ്ചുതെങ്ങ് പ്രദേശത്ത് വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടതായും അതിതീവ്ര വ്യാപനം നടന്നതായും നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ