കേരളം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി, ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട് നല്‍കിയത്. 

വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കും. പിന്നാലെ ഷട്ടറുകള്‍ ഉയര്‍ത്തും. 142 അടിയാണ് മുല്ലപ്പെരിയാറിലെ അനുവദനീയമായ സംഭരണ അളവ്. 

തമിഴ്‌നാട് ഷോളയാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 123.2 അടി ആയിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വ്യാഴാഴ്ച രാവിലത്തെ ജലനിരപ്പ്. വെള്ളിയാഴ്ച രാവിലെ 130.5 അടിയായി. അണക്കെട്ട് പ്രദേശത്ത് വ്യാഴാഴ്ച 198.4 മില്ലിമീറ്റര്‍ മഴയാണ് ഒറ്റദിവസം പെയ്തത്. 

ഇതോടെ നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നേക്കുമെന്ന് കഴിഞ്ഞ ദിവസം ബിഎസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്