കേരളം

പമ്പ അണക്കെട്ട് ഉടന്‍ തുറക്കും; ആറ് ഷട്ടറുകള്‍ രണ്ടടി വീതം ഉയര്‍ത്തുക എട്ടുമണിക്കൂര്‍;  ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പമ്പ അണക്കെട്ട് നിറഞ്ഞു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ട് തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആറ് ഷട്ടറുകള്‍ രണ്ട് അടിവീതം ഉയര്‍ത്താനാണ് തീരുമാനം. എട്ട് മണിക്കൂറെങ്കിലും ഷട്ടര്‍ തുറന്ന് വക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്പ നദിയില്‍ നാല്‍പ്പത് സെന്റീമീറ്ററെങ്കിലും ജലനിരപ്പ് ഉയരും. 

അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്.  ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു . റാന്നി ടൗണില്‍ 19 ബോട്ടുകളും തിരുവല്ലയില്‍ ആറ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. 

ഇടുക്കി ഉള്‍പ്പടെ പ്രധാന ഡാമുകളില്‍ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നുണ്ട്. എന്നാല്‍ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു