കേരളം

ഇന്നുകൂടി ശക്തമായ മഴ ; ബുധനാഴ്ച മുതല്‍ മഴമേഘങ്ങള്‍ പിന്‍വാങ്ങുമെന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : കേരളത്തില്‍ വീണ്ടും പ്രളയഭീതി ഉയര്‍ത്തിയ കനത്ത മഴ ശമിക്കുന്നതായി തമിഴ്‌നാട് വെതര്‍മാന്‍. സംസ്ഥാനത്ത് ഇന്നുകൂടി ശക്തമായ മഴ പെയ്‌തേക്കാം. നാളെ വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മറ്റന്നാളോടു കൂടി സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍ പ്രവചിക്കുന്നു.

ഓഗസ്റ്റ് പതിനൊന്നോടുകൂടി  കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും. അതോടെ മഴ കാര്യമായി കുറയുമെന്നും പ്രവചനത്തില്‍ പറയുന്നു. ജനങ്ങള്‍ ഇന്നു കൂടി ജാഗ്രത തുടരണമെന്നും, മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് ചിലഭാഗങ്ങളില്‍ മാത്രമാണ് മഴയ്ക്ക് സാധ്യത. പ്രളയത്തിന് സാധ്യതയില്ലെന്നും  വെതര്‍മാന്‍ പ്രവചിക്കുന്നു. 

സെപ്റ്റംബര്‍ മാസം കേരളത്തില്‍ പൊതുവേ നല്ല കാലാവസ്ഥ ആയിരിക്കും. ഈ വര്‍ഷം 2300 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് വെതര്‍മാന്‍ പ്രവചിച്ചിരുന്നത്. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി ലിറ്റര്‍ മഴ വരുന്ന 50 ദിവസങ്ങള്‍ക്കുള്ളില്‍  ലഭിക്കും. കേരളത്തില്‍ മൂന്നു വര്‍ഷം അടുപ്പിച്ച് കാലവര്‍ഷം സാധാരണയില്‍ അധികം ശക്തമാകുമെന്ന് മുന്‍പുതന്നെ തമിഴ്‌നാട് വെതര്‍മാന്‍ പ്രവചിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത