കേരളം

ലൈഫ് മിഷന്‍ പദ്ധതി; വീടിന് ജൂലായ് 27 വരെ അപേക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാനുള്ള തിയ്യതി ജൂലായ് 27 വരെ നീട്ടി. കോവിഡും മഴക്കെടുതിയും കാരണം ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് തിയ്യതി നീട്ടിയത്.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: life2020.kerala.gov.in പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ അപേക്ഷിക്കാം.

അക്ഷയ കേന്ദ്രങ്ങള്‍ 40 രൂപ ഫീസ്. വീട് ഇല്ലാത്ത, വീട് നിര്‍മിക്കാന്‍ ശേഷിയില്ലാത്ത കുടുംബങ്ങളെ മാത്രമാണു പരിഗണിക്കുക. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയില്ല എന്നു കാണിക്കുന്ന വില്ലേജ് ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കണം.അവസാന തീയതി കഴിഞ്ഞാല്‍ അപേക്ഷകരുടെ പട്ടിക തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍