കേരളം

സംസ്ഥാനത്ത് പുതിയ ഹോട്സ്പോട്ടുകൾ 13; ആകെ 531; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്സ്പോട്ടുകൾ. ഇതോടെ നിലവിൽ 531 ഹോട്സ്പോട്ടുകളാണുള്ളത്. ഒൻപത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ (23), കടയ്ക്കൽ (7, 8, 10), എറണാകുളം ജില്ലയിലെ കോതമംഗലം (5, 12 സബ് വാർഡ്), ശ്രീമൂലനഗരം (12), തൃശൂർ ജില്ലയിലെ ചൂണ്ടൽ (11), വള്ളത്തോൾ നഗർ (13), വയനാട് ജില്ലയിലെ തരിയോട് (8, 9 സബ് വാർഡുകൾ), പനമരം (സബ് വാർഡ് 5), പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി (19, 20, 21), കോഴിക്കോട് ജില്ലയിലെ നരിക്കുനി (10) എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.

തിരുവനന്തപുരം ജില്ലയിലെ കിഴുവില്ലം (വാർഡ് 7, 8, 10, 18), പഴയകുന്നുംമ്മേൽ (1, 2, 5, 12), കരകുളം (16), ചെമ്മരുതി (12), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (8), നിരണം (3), കൊല്ലം ജില്ലയിലെ തലവൂർ (15, 19, 20), മൺട്രോത്തുരുത്ത് (9), കോഴിക്കോട് ജില്ലയിലെ വളയം (1, 11, 12, 13, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം