കേരളം

ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി; കേരളത്തെ ബാധിക്കാന്‍ ഇടയില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ന്യൂനമര്‍ദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. 

നദികളിലെ ജലനിരപ്പ് അപകട നിരപ്പില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങള്‍ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് ക്വാറന്റൈനില്‍ ഉള്ളവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 493 ക്യാമ്പുകള്‍ ഇന്ന് ഉച്ചവരെ തുറന്നു. അതില്‍ 21,205 പേരാണ് അവിടെയുണ്ടായിരുന്നത്. മഴ കുറഞ്ഞതോടെയും വെള്ളം ഇറങ്ങിയതോടെയും പലരും വീടുകളിലേക്ക് മടങ്ങി പോയിക്കൊണ്ടിരിക്കുന്നു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിക്കണം മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത