കേരളം

മാസ്‌ക് ധരിക്കാത്തവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും; 2,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. രണ്ടാം തവണ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം. അതില്‍ ഉറവിടം അറിയാത്തത് 105 പേര്‍. വിദേശത്ത് നിന്ന് എത്തിയവര്‍ 62, മറ്റു സംസ്ഥാനങ്ങളില്‍ വന്നവര്‍ 72. ആരോഗ്യപ്രവര്‍ത്തകര്‍ 36.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്