കേരളം

തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ ആശ്വാസം, കൂടുതല്‍ ഇളവുകള്‍; ആലുവ ക്ലസ്റ്ററില്‍ വ്യാപനം കുറഞ്ഞു, പശ്ചിമ കൊച്ചിയില്‍ ആശങ്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന  എല്ലാ കടകള്‍ക്കും രാവിലെ 7 മുതല്‍ വൈകുന്നേരം 3വരെ പ്രവര്‍ത്തിക്കാം.

ആലുവ ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 121പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 1212പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1068പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍