കേരളം

മുഖ്യമന്ത്രി നാളെ പെട്ടിമുടിയിലെ ദുരന്തമേഖല സന്ദര്‍ശിക്കും; ഒപ്പം ഗവര്‍ണറും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും.

ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.  

നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്റര്‍  ലാന്റ് ചെയ്ത ശേഷം അവിടെ നിന്നും വാഹനത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തും. കനത്ത കാറ്റോ, മഴയോ ഉണ്ടായാല്‍ മാത്രം യാത്ര മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി എംഎം മണി തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു