കേരളം

റോഡിലെ വെള്ളത്തിലൂടെ  ഒഴുകിവന്ന ബാഗിൽ 5 പവൻ സ്വർണവും രൂപയും ; അമ്പരന്ന് ക്ഷീരകർഷകൻ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : പ്രളയത്തെത്തുടർന്ന് റോഡിലെ വെള്ളത്തിലൂടെ ഒഴുകി വന്ന ബാ​ഗിൽ അഞ്ചുപവൻ സ്വർണവും പണവും. ക്ഷീര കർഷകനായ കറുത്തേരിൽ വിജയനാണ് ബാ​ഗ് ലഭിച്ചത്. തലവടി പാരേത്തോടിനു സമീപമുള്ള വീട്ടിലേക്ക് പാലു കൊടുക്കാൻ വെള്ളത്തിലൂടെ പോകുമ്പോഴാണ് ഒരു ബാഗ് ഒഴുകി പാടത്തേക്കു പോകുന്നത് വിജയൻ കണ്ടത്. തിരികെ വരുമ്പോഴും ബാഗ് അവിടെയുണ്ട്.

വഴിയാത്രക്കാരിൽ നിന്ന് നഷ്ടപ്പെട്ടത് ആകാം എന്നു കരുതി  തുറന്നു നോക്കിയപ്പോൾ സ്വർണവും രൂപയും. ബാഗിൽ നിന്നു ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടതോടെ ബാ​ഗിന്റെ യഥാർത്ഥ ഉടമയെ കിട്ടി. ഇതിനിടെ വാർഡ് അംഗം അജിത് പിഷാരത്തിനെയും വിജയൻ വിവരം അറിയിച്ചിരുന്നു. തലവടി ആനപ്രമ്പാൽ നൈറ്റാരുപറമ്പിൽ ബിനുവിന്റെ ബാഗ് ആണ് നഷ്ടപ്പെട്ടത്. 

ഭാര്യ  സിനിയുമൊത്ത് തിരുവൻവണ്ടൂർ പ്രയാറിലേക്ക് പോകുന്നതിനിടയാണ് ബാഗ് നഷ്ടപ്പെട്ടത്. വീട്ടിൽ വെള്ളം കയറുന്നതിനാൽ ഉള്ള സ്വർണം ബാഗിൽ വച്ചു കൊണ്ടുപോകുകയായിരുന്നു. ബാഗ് എവിടെ നഷ്ടപ്പെട്ടു എന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് ഫോൺവിളി എത്തിയത്. യാത്ര മതിയാക്കി തിരികെ എത്തി ബിനു സാധനങ്ങൾ ഏറ്റുവാങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു