കേരളം

മുഖ്യമന്ത്രിയുടേയും ആരോ​ഗ്യ മന്ത്രിയുടേയും കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോ​ഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറുടേയും കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്. മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ആരോ​ഗ്യ മന്ത്രിയും നിരീക്ഷണത്തിൽ പോയിരുന്നു.

ഇതിന് പിന്നാലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് ഫലം നെ​ഗറ്റീവായത്. മുഖ്യമന്ത്രി നിരീക്ഷണത്തിൽ തുടരും.

മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരിൽ വിമാനാപകട സ്ഥലം സന്ദർശിച്ച സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ വിഎസ് സുനിൽകുമാർ,  ഇ ചന്ദ്രശേഖരൻ, എസി മൊയ്തീൻ, കെകെ ശൈലജ, കെടി ജലീൽ, ഇപി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. 

മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലെ അപകട സ്ഥലം സന്ദർശിച്ച സമയത്ത് മലപ്പുറം ജില്ലാ കലക്ടറും ഇവർക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി