കേരളം

രാജ്യത്തെ മികച്ച എംഎൽഎമാരുടെ പട്ടിക; ആദ്യ 50ൽ വിടി ബൽറാമും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ ഇടം നേടി വിടി ബൽറാം. മികച്ച സാമാജികരെ കണ്ടെത്താനുള്ള ഓൺലൈൻ സർവേയിൽ കേരളത്തിൽ നിന്ന് ആകെ ഇടം നേടിയത് തൃത്താല എംഎൽഎ ആയ വി ടി ബൽറാം മാത്രം. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് എന്ന മാഗസിൻ നടത്തിയ ഓൺലൈൻ സർവേയിലാണ് രാജ്യത്തെ മികച്ച അമ്പത് എംഎൽഎമാരുടെ പട്ടികയിൽ വി ടി ബൽറാമും ഇടംപിടിച്ചത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 

31 നിയമസഭകളിലായി 4123 സാമാജികന്മാരാണ് രാജ്യത്തുള്ളത്. എന്നാൽ വിവിധ കാരണങ്ങൾകൊണ്ട് 165 എംഎൽഎ സീറ്റുകൾ ഒഴിഞ്ഞുകിടപ്പാണ്. ഓൺലൈൻ, ഡാറ്റ അനലിറ്റ്ക്സ് എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സർവെ. അവസാന റൗണ്ടിൽ 150 എംഎൽഎമാരാണ് എത്തിയത്. ഇവരുടെ പ്രവർത്തനങ്ങൾ ഡാറ്റാ അനലിറ്റ്ക്സ് ഉപയോഗിച്ച് വിലയിരുത്തിയാണ് അവസാന 50 പേരെ തിരഞ്ഞെടുത്തത്. നിയമസഭകളിലെ പങ്കാളിത്തം, മണ്ഡലങ്ങളിലെ പ്രവർത്തനം, ചർച്ചകളിലെ പങ്കാളിത്തം ഇവ ഡാറ്റാ അനലിറ്റ്ക്സിലൂടെയും പരിശോധിച്ചു. 

50 വിഭാഗങ്ങളിലായാണ് എംഎൽഎമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ബാസിഗർ എന്ന വിഭാഗത്തിലാണ് വിടി ബൽറാം.  ജനപ്രീതി, പ്രവർത്തന ശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാത്പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകൾ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം ചർച്ച തുടങ്ങിയവയും സർവേയിൽ വിലയിരുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി