കേരളം

സംസ്ഥാനത്ത് ഇന്ന് നാലു കോവിഡ് മരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് നാലു കോവിഡ് മരണം. പത്തനംതിട്ട സ്വദേശിനി ഷെബര്‍ബാന്‍, വയനാട് സ്വദേശി ആലി, ആലപ്പുഴ സ്വദേശി സദാനന്ദന്‍, മലപ്പുറം സ്വദേശിനി ഫാത്തിമ എന്നിവരാണ് മരിച്ചത്. 

പത്തനംതിട്ട കോന്നി സ്വദേശിനി ഷെബര്‍ബാന്‍ (48) കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. 

വയനാട്ടില്‍ വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി (73) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇയാളെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അര്‍ബുദ രോഗിയായിരുന്നു. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് മറ്റ് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ  പത്തിയൂര്‍ സ്വദേശി ആനന്ദഭവനത്തില്‍ സദാനന്ദന്‍ (63) ആണ് മരിച്ചത്. ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖ ബാധിതനായിരുന്നു ഇയാള്‍. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമ (65) ആണ് കോവിഡ് ബാധിച്ച് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു മരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി