കേരളം

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്; 12 പേര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോന്‍മെന്റ് ഹൗസില്‍ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗബാധ. ഇതോടെ കന്റോണ്‍മെന്റ് ഹൗസിലുള്ള 12 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി.

ഇന്ന് പൂജപ്പുര ജയിലില്‍ ഇന്ന് 114 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 363 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉദ്യോഗസ്ഥരുണ്ടോ എന്നകാര്യത്തില്‍ വ്യക്തയില്ല. ഇതോടെ പൂജപ്പുര ജയിലില്‍ ആകെയുള്ള 975 പേരില്‍ 477 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

നേരത്തെ, ജയിലില്‍ കോവിഡ് ബാധിച്ച് മരിച്ച മണികണ്ഠന്‍ ഒഴികെ രോഗം സ്ഥിരീകരിച്ചവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ലായിരുന്നു. അതിനാല്‍ തന്നെയാണ് എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി