കേരളം

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ 54 കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ കൂട്ടുനിന്നു; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 54കാരനെയും സംഭവത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടികളുടെ അമ്മയേയും പോക്‌സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്‌റ്റേഷന്‍ പരിധിയിലെ 13, 16 വയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്.

2016 മുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് 28നും പീഡനത്തിന് ഇരയായി. കുട്ടികളുടെ അച്ഛനും അമ്മയും കുടുംബവഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടികള്‍ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് അമ്മയുടെ അമ്മാവനായ പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

2016 വാടക വീട്ടില്‍ താമസിക്കവെ അവിടെ ചെന്നും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പോലീസിന് കൈമാറിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ഇരുവരും വിദ്യാര്‍ഥിനികളാണ്. കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്