കേരളം

13 തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തൊഴിലാളികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ഹാര്‍ബറിലെ 13 തൊഴിലാളികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാ കളക്ടറാണ് ഹാർബർ അടയ്ക്കുന്നതായി അറിയിച്ചത്. ഇന്നലെ 77 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥ്വിരീകരിച്ചത്. 

അതിനിടെ ഒന്നര മാസമായി അടച്ചിട്ടിരുന്ന ആലുവ മാർക്കറ്റ് ഇന്നു മുതൽ തുറക്കും. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറഞ്ഞിട്ടും മാർക്കറ്റ് തുറക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് തീരുമാനം. കൂടാതെ ചമ്പര മാർക്കറ്റ് തുറക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആഴ്ച മാർക്കറ്റ് തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)