കേരളം

കവിയൂര്‍ കേസ്; 'വിഐപി'കള്‍ പീഡിപ്പിച്ചതിന് തെളിവില്ല; കേസ് ഇനി അന്വേഷിക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കവിയൂര്‍ കേസില്‍ പെണ്‍കുട്ടിയെ വിഐപികള്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. പെണ്‍കുട്ടിയെ വിഐപികളുടെ അടുത്ത് കൊണ്ടുപോയെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്

സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിട്ടുണ്ട്. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.   പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ട്. എന്നാല്‍ വീടിന് പുറത്ത് നിന്നാരും പീഡിപ്പിച്ചെന്ന് തെളിയിക്കാനായിട്ടില്ല. കേസ് ഇനി അന്വേഷിക്കാനാവില്ലെന്നും തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.

ടി പി നന്ദകുമാര്‍ പരാതിപ്പെട്ടത് പോലെ ലത നായര്‍ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ടി പി നന്ദകുമാര്‍ ഉന്നയിച്ചത് കളവുകളാണെന്നും സിബിഐ സംഘം സിബിഐ കോടതിയെ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു