കേരളം

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം: സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാരിന്റെ ശ്രമം; പ്രതിപക്ഷത്തിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി:   തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സമീപനം അത്ഭുതപ്പെടുത്തുന്നതും അപഹാസ്യവുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരിനെ കൂടി പങ്കാളിയാക്കിയാണ് തീരുമാനമെടത്തതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട്് തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനം നടക്കില്ലെന്ന ആശങ്കയുമാകാം ഇതിനെ എതിര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് കരാര്‍ കൊടുത്തത്. കേരള സര്‍ക്കാരിനെ കൂടി തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ പങ്കാളികളാക്കിയിട്ടുണ്ട്. ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ എല്‍പ്പിക്കാന്‍ തത്വത്തില്‍ 2018ല്‍ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അതിന്റെ മാനേജ്‌മെന്റുമാണ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിട്ടുള്ളത്. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളുടെ ഉടമസ്ഥതതന്നെ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെതാണ്. ഉടമസ്ഥത തന്നെ സ്വകാര്യമേഖലയെ ഏല്‍പ്പിച്ചവര്‍ തന്നെ പൊതുമേഖലയുമായി രംഗത്തുവരുന്നത് സ്വര്‍ണക്കടത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ അതില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗുഢലക്ഷ്യമാണ് ഇതിന് പിന്നില്‍. വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വലിയ തോതില്‍ വരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു