കേരളം

വിമാനത്താവള സ്വകാര്യവത്കരണം;  തീരുമാനം നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാര്‍, കോടതിയില്‍ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ച തീരുമാനം നിയമവിരുദ്ധമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യും. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദാനിക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്നായിരിക്കും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുക. 

വിമാനത്താവള സ്വകാര്യവത്കരണത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ കേസ് തുടരാന്‍ സുപ്രീംകോടതി അനുമതിയുണ്ട്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കണം എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കോവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ടുപോവുന്നതിന് ഇടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. 

വിമാനത്താവള സ്വകാര്യവത്കരണം രാഷ്ട്രീയ ആയുധമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതിനിടെ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഒന്നരവര്‍ഷത്തോളമായി സമരം ചെയ്ത വിമാനത്താവള ജീവനക്കാര്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ ഏ കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്തെത്തി. എന്നാല്‍ സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരില്‍ നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്