കേരളം

തിരുവനന്തപുരത്ത് ഇന്ന് 464 പേർക്ക് കോവിഡ്; ആശങ്ക കുറയാതെ മലപ്പുറം, കോഴിക്കോട്; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോ​ഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോൾ 400ലധികം രോ​ഗികൾ തിരുവനന്തപുരത്ത്. തലസ്ഥാനത്ത് 464 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് രോ​ഗികളുടെ എണ്ണം 395 ആണ്. കോഴിക്കോട് 232 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 2172 പേർക്കാണ് കോവിഡ്-19. 

പാലക്കാട് ജില്ലയിൽ നിന്നുള്ള 184 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 179 പേർക്കും, കാസർക്കോട് ജില്ലയിൽ നിന്നുള്ള 119 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 104 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 93 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 77 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 62 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 37 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ