കേരളം

ഈ സര്‍ക്കാരിനൊപ്പം പ്രതിപക്ഷമുണ്ടാകില്ല; അദാനിയെ പരസ്യമായി എതിര്‍ത്ത സര്‍ക്കാര്‍ രഹസ്യമായി സഹായിച്ചെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു. ലേലത്തില്‍ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണ്. സര്‍ക്കാരിന്റെ സമിതിയാണ് ടെന്‍ഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കായില്ലെന്നും ചെന്നിത്തല ചോദിച്ചു

ലാഭകരമായി വിമാനത്താവളം നടത്തി പരിചയമുള്ള സിയാലിനെ ഒഴിവാക്കിയത് വളരെ ഗൗരവമല്ലേ. കെപിഎംജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതില്‍ ടെന്‍ഡറുണ്ടോ?. 10 ശതമാനം െ്രെപസ് പ്രിഫറന്‍സുണ്ടായിട്ടും കേരളം ടെന്‍ഡറില്‍ പരാജയപ്പെടുകയുണ്ടായി. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആര് നിര്‍ദേശിച്ചിട്ടാണ് ടെന്‍ഡറില്ലാതെ ഈ രണ്ട് കമ്പനിയെ കണ്‍സള്‍ട്ടന്റാക്കിയത്?. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദാനിക്ക് താത്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് തന്നെ സംശയാസ്പദമാണ്.

ഈ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാന്‍ മനസ്സിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയില്‍ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ല. അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്?. നമ്മള്‍ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായി ഇപ്പോള്‍ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുകയാണ്. വലിയ ഉഡായിപ്പായിട്ടാണ് ഇത് ഉയര്‍ന്നുവരുന്നത്. ഈ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ല. അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവില്‍ വേട്ട നടത്തുകയും ചെയ്യുന്ന ഈ സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു