കേരളം

ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കണ്ണൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന്‍ ദേവനന്ദുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ് വഴക്ക് പറഞ്ഞിരുന്നു.

പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ ദേവനന്ദു മുറിയില്‍ കയറി കതകടച്ചു.മകന്‍ ഉറങ്ങുകയാണെന്ന് കരുതി വീട്ടുകാര്‍ വിളിച്ചില്ല. എന്നാല്‍ ശനിയാഴ്ച രാവിലെ വാതില്‍ തുറക്കാതെ വന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവനന്ദു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി