കേരളം

'അള്ളാഹുവിനെ ഓര്‍ത്ത്, ജലീല്‍ സാഹിബേ.. ഇങ്ങനെ പറയരുത്'; ഖുറാന്‍ എന്ന പേരില്‍ വന്നത് സ്വര്‍ണമായിരുന്നെന്ന് പിസി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. എന്തിനാണ് ഇക്കാര്യത്തില്‍ കെടി ജലീല്‍ എന്തിനാണ് നുണ പറയുന്നത്?. ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. 

ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ... നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെ്.  നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പി.സി.ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം തട്ടിയെടുക്കാന്‍ അനുവദിക്കില്ല. ബിജെപിയല്ല അതിന്റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അതു നടക്കില്ല. ഇക്കാര്യത്തില്‍ സഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതി നാല് വര്‍ഷമായിട്ടും അദാനി തീര്‍ത്തിട്ടില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ ഉപദേശകരെ വച്ചത് മുഖ്യമന്ത്രിയാണെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പിസി ജോര്‍ജ്. വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പിപി മാത്തായിയുടെ കേസില്‍ ഒരാളെപോലും അറസ്റ്റു ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ആ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനും സര്‍ക്കാര്‍ തയാറായില്ലെന്നു പിസി ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം