കേരളം

സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു ; സഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധം ; ബലപ്രയോഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സംസാരിക്കാന്‍ ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. 

പ്രതിഷേധത്തില്‍ ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നും, സാമൂഹിക അകലം പാലിച്ചില്ലെന്നും ആരോപിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസ്സായതായി സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍, എതിര്‍ത്തു സംസാരിക്കാന്‍ സമയം ആവശ്യപ്പെട്ടു ഒ രാജഗോപാല്‍ കയ്യുയര്‍ത്തി. എന്നാല്‍ രാജഗോപാലിന് സമയം അനുവദിക്കാതിരുന്ന സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കണ്‍റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം