കേരളം

അവിശ്വാസം ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ വിജയിച്ചു;ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിച്ചോ?; മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിക്ക് മുന്നില്‍ ജയിച്ചതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷം ദുരന്തങ്ങളുടെ കാലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെങ്കിലും ഓണം സന്തോഷത്തോടെ ആഘോഷിക്കാന്‍ കഴിഞ്ഞോയെന്ന് ചോദിച്ച മുല്ലപ്പള്ളി, പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നും സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷത്തിന് നിയമസഭയില്‍ സംസാരിക്കാന്‍ സമയം നല്‍കിയില്ല. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടിയ ദിവസമായിരുന്നു ഇന്നലെയെന്നും അദ്ദേഹം ആരോപിച്ചു. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് പറഞ്ഞതെന്ന് ജനങ്ങള്‍ക്ക് മനസിലായില്ല. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസംഗം വര്‍ഗീയതയുടെ വിഷം ചീറ്റുന്നതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ട്. മുഖ്യമന്ത്രിക്ക് എന്തെന്നില്ലാത്ത ഭീതിയുണ്ട്. ആദ്യ തെരഞ്ഞെടുപ്പില്‍ പിണറായി കുത്തുപറമ്പില്‍ ജയിച്ചത് ആര്‍ എസ് എസ് സഹായത്തോടെയാണ്. അന്ന് ഉദുമയില്‍ ബിജെപിയെ സഹായിക്കാന്‍ പിണറായി പോയി. ബിജെപിയും സിപിഎമ്മും തമ്മില്‍ അറിയാത്ത അന്തര്‍ധാരയുണ്ട്. ബിജെപിയെ വളര്‍ത്തിയത് ഇടതുപാര്‍ട്ടികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല