കേരളം

'കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ വെപ്രാളപ്പെട്ട് നടക്കുന്നു'; കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് ഇപി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ആസുത്രിത ശ്രമമെന്ന് മന്ത്രി ഇപി ജയരാജന്‍. വ്യാപ അക്രമംനടത്താന്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. 

തിപിടിത്തം ഉണ്ടായ ഉടനെ തന്നെ ജീവനക്കാരും ഫയര്‍ഫോഴ്‌സും ഫലപ്രദമായി ഇടപെട്ടു. എന്നാല്‍ സെക്രട്ടറിയേറ്റ് വളപ്പില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ കടന്നുവന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇവര്‍ സെക്രട്ടറിയേറ്റിനെ കലാപഭുമിയാക്കാന്‍ ആസൂത്രിതശ്രമമാണ് നടത്തുന്നത്. ഇരുടെ സാന്നിധ്യവും ഇവരുടെ ഇടപെടലും കാണുമ്പോള്‍ അക്രമത്തിന് പിന്നില്‍ ഇവരുടെ കൈകള്‍ ഉണ്ടെന്ന് ആരും സംശയിച്ചുപോകും. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.

ബിജെപി സംസ്ഥാനപ്രസിഡന്റ് സെക്രട്ടറിയേറ്റിനകത്ത് കയറിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സംഭവും ഉണ്ടായ ഉടനെ അക്രമം കാണിക്കുമ്പോള്‍ അതിന് അവസരം ഒരുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ വെപ്രാളപ്പെട്ട് നടക്കുകയാണ് പ്രതിപക്ഷം. രമേശ് ചെന്നിത്തല സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി