കേരളം

കെഎഎസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്‍, അന്തിമ പരീക്ഷ നവംബര്‍ 20,21 തീയതികളില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പിഎസ്‌സി ആദ്യമായി നടത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. നവംബര്‍ 20,21 തീയതികളില്‍ അന്തിമ പരീക്ഷ നടക്കും. 

നൂറ് മാര്‍ക്ക് വീതമുളള മൂന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയില്‍ ഉണ്ടാവുക. അതേസമയം ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല. 3.14 ലക്ഷം പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്