കേരളം

പൊതു​​ഗതാ​ഗതത്തിന് നിയന്ത്രണമില്ല; കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത്‌ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ താത്കാലികമായി ഒഴിവാക്കി. സെപ്റ്റംബർ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും സർവീസ് നടത്തുന്നതിന് ബസുകൾക്ക് നിയന്ത്രണമുണ്ടാവില്ല.

നേരത്തെ തൊട്ടടുത്ത ജില്ലകളിലേക്ക്  മാത്രമാണ് സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്. പുതിയ നിർദേശത്തിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ സർവീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നാളെ ആരംഭിക്കും.

കോവിഡ്  പ്രതിസന്ധി  പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതിയിളവ് അനുവദിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനം വന്നിരുന്നു. ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള നികുതികൾ ഒഴിവാക്കി നൽകുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചു. സ്‌കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

ചാർജ് വർധിപ്പിച്ചിട്ടും നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ്‌ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇനി നിസ്സഹകരണം  തുടരാൻ പാടില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'