കേരളം

സ്വര്‍ണക്കടത്തിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മീന്‍ വളര്‍ത്തലിനെക്കുറിച്ച് പറയുന്നു; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എട്ട് ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒന്നിനു പോലും മറുപടിയില്ല. സ്വര്‍ണക്കടത്തിനെക്കുറിച്ചു ചോദിക്കുമ്പോള്‍ മീന്‍ വളര്‍ത്തലിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ഉള്ളജാള്യതയാണ് പിണറായി വിജയനുള്ളത്. മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രസംഗം വെറും നോക്കി വായിക്കല്‍ മാത്രമായി മാറി. ഒരു ഫയലും ചോദിക്കുമ്പോള്‍ തരാന്‍ തയ്യാറാവുന്നില്ല. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്നു ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റിലെ  ഫയലുകള്‍ നടന്ന് പോയി കത്തിയതല്ല. ഇത്  പോലെ ഒരു തീപിടിത്തം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. സെന്‍ട്രലൈസ് എ.സി ഉള്ളിടത്ത് എന്തിനാണ് പഴക്കം ചെന്ന ഫാന്‍  കൊണ്ട് വെച്ചത്? ഉരുകിയൊലിച്ച് താഴെ വന്ന് തീപിടിച്ചുവെന്നൊക്കെയാണ് പറയുന്നത്. ഇത്രയും വിചിത്രമായ തീപിടിത്തം ആദ്യമാണ്.

മുഖ്യമന്ത്രിയും പരിവാരങ്ങളും ഗള്‍ഫില്‍ പോയപ്പോള്‍ അവിടെ വെച്ച് കോടിക്കണക്കിന് രൂപയുടെ വാഗ്ദാനങ്ങളുണ്ടായിരുന്നു. അതില്‍ സ്വപ്‌ന ഉണ്ടായിരുന്നോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ