കേരളം

അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴി പുറത്ത്; സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍എസ് ദേവിനെ മാറ്റി. കസ്റ്റംസിന് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിയമവിഭാഗത്തിലേക്കാണ് മാറ്റിയത്. 

ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിയിരുന്നു. മൊഴി ചോര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയത്. മൊഴി ചോര്‍ന്നതില്‍ കേന്ദ്രവും അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു