കേരളം

സ്കൂളുകൾ ജനുവരിയിൽ തുറക്കും; 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021 ജനുവരിയിൽ സ്കൂളുകൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും.  5 കോടി മുടക്കി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള 35 സ്‌കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന 14 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നൂറ് ദിവസത്തിനുള്ളില്‍ നടത്തും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വിദ്യാശ്രീ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണ ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ പ്രഖ്യാപിക്കും. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. സ്പെഷൽ റൂൾസിന് അവസാന രൂപം നൽകും. 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്്ടിക്കും. 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും. 1451 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കും. 158 കി.മീ റോഡ് ,21 പാലങ്ങൾ എന്നിവ ഉദ്ഘാടനം െചയ്യും. 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ