കേരളം

‘ഡോൺ ഓഫ് ബാംഗ്ലൂർ’; അനൂപിന് മലയാളത്തിലും ബന്ധം, 8 യുവ സിനിമാ പ്രവർത്തകരുമായി അടുപ്പമെന്ന് റിപ്പോർട്ട് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബെംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാനി മുഹമ്മദ് അനൂപിന് മലയാളത്തിലെ യുവ സിനിമാ പ്രവർത്തകരുമായി അടുത്തബന്ധമെന്ന് റിപ്പോർട്ട്. കന്നഡ സീരിയൽ താരം ഡി അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രൻ എന്നിവർക്കൊപ്പം കേന്ദ്ര ലഹരി വിരുദ്ധ അന്വേഷണ ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണു (എൻസിബി) അനൂപിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മലയാളത്തിലെ എട്ട് യുവ സിനിമാ പ്രവർത്തകരുമായി അടുത്തബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. 

സമൂഹമാധ്യമ കൂട്ടായ്മകളിൽ അടുത്ത സുഹൃത്തുക്കൾ അനൂപിനെ ‘ഡോൺ ഓഫ് ബാംഗ്ലൂർ’ എന്നാണു വിശേഷിപ്പിക്കുന്നത്. ഷൂട്ടിങ് മുടങ്ങിയ ലോക്ഡൗൺകാലത്തു മലയാളത്തിലെ സിനിമാപ്രവർത്തകരിൽ ചിലർ ലഹരി മരുന്നിനായി അനൂപിനെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ എൻസിബിക്കു ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ലഹരിമരുന്ന് ഇടപാടിൽ ചില കന്നഡ നടീനടൻമാരെയും ഗായകരെയും ചോദ്യം ചെയ്യാനൊരുങ്ങുന്നെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അനിഖ പ്രമുഖ തെന്നിന്ത്യൻ താരവുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തിയാണ് സിനിമാ മേഖലയുമായി അടുപ്പം സ്ഥാപിച്ചത്. മൂന്ന് ഭാഷകളിൽ അഭിനയിക്കുന്ന താരത്തിന്റെ സഹപാഠിയായിരുന്നു ഇവർ. 

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി കെ ടി റമീസ്, സംസ്ഥാനത്തെ രാഷ്ട്രീയ ഉന്നതന്റെ അടുത്തബന്ധു എന്നിവരുമായി അനൂപിനുള്ള ബന്ധത്തിന്റെ തെളിവുകൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചു തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം