കേരളം

കരുവാരക്കുണ്ടിൽ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം; എതിരാളികൾ ലീ​ഗ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിക്കുമ്പോഴും മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ കോൺഗ്രസ്- വെൽഫെയർ പാർട്ടി സഖ്യം ചേർന്ന് മത്സരിക്കുന്നു. മുസ്‍ലിം ലീഗിനെതിരെയാണ് കോൺ​ഗ്രസ്- വെൽഫെയർ സഖ്യം. പഞ്ചായത്തിൽ യുഡിഎഫ് സംവിധാനം ഇല്ലാതായതോടെ രൂപപ്പെട്ട ത്രികോണ മത്സരത്തിനെ തുടർന്നാണ് വെൽഫെയർ പാർട്ടിമായി കോൺ​ഗ്രസ് നീക്കുപോക്ക്. 

വെൽഫെയർ പാർട്ടിയുമായി ധാരണയില്ലെന്ന് കെപിസിസി അധ്യക്ഷൻ പറയുമ്പോഴും കോൺഗ്രസ് പാർട്ടി വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയതിന്റെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് കരുവാരക്കുണ്ട്. പഞ്ചായത്തിൽ കോൺഗ്രസിന്റെ പ്രധാന പോരാട്ടം ലീഗിനെതിരെയാണ്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് മൂന്ന് വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെ പിന്തുണക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പറയുന്നു.

മൂന്ന് വാർഡുകളിൽ കോൺഗ്രസിന്റെ സഹായം വാങ്ങുമ്പോൾ തിരിച്ച് 18 വാർഡുകളിൽ കോൺഗ്രസിനെ കൈയയച്ച് സഹായിക്കുമെന്നാണ് വെൽഫെയർ പാർട്ടിയുടെ പ്രഖ്യാപനം. എന്നാൽ വെൽഫെയർ പാർട്ടി സഖ്യം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും കോൺഗ്രസിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ലീ​ഗ് വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)