കേരളം

സന്നിധാനത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്രം ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിടപ്പള്ളിയിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. 

സന്നിധാനത്ത് 14 ദിവസത്തിലേറെ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 

ആറ് പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ജോലിക്കാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ രണ്ട് ഡസനിലേറെ ആളുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ശബരിമല സാനിറ്റൈസേഷന്‍ സൊസൈറ്റി വാളണ്ടിയേഴ്‌സായ നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം