കേരളം

ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗികള്‍ എന്നിവര്‍ക്ക് ആദ്യം പരിശോധന; കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി സംസ്ഥാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ്  അപകടസാധ്യത കൂടുതലുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വൃദ്ധസദനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ക്ലസറുകളില്‍ രോഗസാധ്യതയേറിയ അറുപത് വയസിനുമുകളില്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗികള്‍ തുടങ്ങിയവര്‍ക്ക് ആദ്യം തന്നെ പരിശോധന നടത്തും.

കോവിഡ് ബാധിച്ചു 10 ദിവസത്തിനകം ഓക്‌സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള വൈറസ് ബാധിതര്‍ക്കാകും ഇനി മുതല്‍ പ്ലാസ്മ തെറപ്പി നല്‍കുകയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പ്ലാസ്മ നല്‍കുന്നയാളുടെ രക്തത്തില്‍ മതിയായ ആന്റിബോഡി ഉണ്ടെന്നും സ്വീകരിക്കുന്ന ആള്‍ക്ക് ആന്റിബോഡി ഇല്ലെന്നും ഉറപ്പാക്കിയ ശേഷമേ മാത്രമേ പ്ലാസ്മ ചികിത്സ നല്‍കുകയുള്ളൂ.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പ്ലാസ്മ ഉപയോഗിച്ചു കോവിഡ് ബാധിതരെ ചികിത്സിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവാകുന്നവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചു കോവിഡ് ബാധിതരെ ചികിത്സിക്കുന്ന രീതിയാണു കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറപ്പി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍