കേരളം

കാര്യവട്ടം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മോഷണം; ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു; തെളിവ് പുറത്തുവരാതിരിക്കാൻ സിസിടിവിയും അടിച്ചുമാറ്റി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൻ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം രൂപയും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയത്. 

ക്ഷേത്രം ഓഫീസിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷ്ടിച്ചത്. പിന്നാലെ രണ്ട് കാണിക്കവഞ്ചിയും പിക്കാസ് കൊണ്ട് കുത്തിത്തുറന്ന് അതിലെ പണവും കൊണ്ടുപോയി. തെളിവ് പുറത്തുവരാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറും അടിച്ചുമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്തുള്ള യുപി സ്കൂളിന്റെ ഓഫീസ് മുറിയും കുത്തി തുറന്നു. 

ഇൻഡക്ഷകൻ കുക്കറല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് നഷ്ടപ്പെട്ടിട്ടില്ല. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി