കൊച്ചി: എറണാകുളം പച്ചാളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തീപിടുത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. സാബു എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.
പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സാബുവും ഭാര്യയും മകനും സാബുവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. 90വയസുള്ള അമ്മ വെള്ളം കുടിക്കാനായി അടുക്കളയില്‍ എത്തിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിളിച്ചുണര്‍ത്തികയായിരുന്നു.
ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ