കേരളം

തസ്തികയായപ്പോള്‍ പ്രായപരിധി കടന്നു; സ്ഥിരം നിയമനം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: തസ്തിക അനുവദിച്ച് കിട്ടിയപ്പോൾ നിയമന പ്രായപരിധി പിന്നിട്ട ദിവസ വേതനക്കാരിക്ക് സ്ഥിരം നിയമനം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. മാനുഷിക പരിഗണന നൽകി സ്ഥിരം നിയമനം നൽകണമെന്നാണ് ഉത്തരവ്. 

2007 മുതൽ കോഴിക്കോട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ദിവസ വേതനത്തിന് തൂപ്പുകാരിയായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് നിയമനം ലഭിക്കുക.  സഹകരണ സംഘം ജോയൻറ്​ രജിസ്ട്രാർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവ് നൽകിയത്. ഓമശ്ശേരി കല്ലുരുട്ടി സ്വദേശിനി പി സലിജക്കാണ് നിയമനം ലഭിക്കുക. 

കോഴിക്കോട് ജോയൻറ്​ രജിസ്ട്രാറിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. നിലവിൽ ബാങ്കിൽ പാർട്ട്​ടൈം സ്വീപ്പർ തസ്തിക ഇല്ല. എന്നാൽ, പാർട്ട്​ടൈം സ്വീപ്പറുടെ സേവനം സംഘത്തിന് ആവശ്യമാണ്. പക്ഷേ, തസ്തിക അനുവദിച്ച് വന്നപ്പോൾ പരാതിക്കാരിക്ക് 40 വയസ്സ് കഴിഞ്ഞിരുന്നു. കേരള സഹകരണ നിയമം അനുസരിച്ച് പൊതുവിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ പ്രായപരിധി 40 വയസ്സാണ്.

അതിനാൽ 40 വയസ്സ്​ കഴിഞ്ഞ പരാതിക്കാരിക്ക് നിയമനം നൽകാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് ഭരണ സമിതിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം നിയമനം നൽകുന്നതിനുള്ള നിർദേശം ബാങ്ക് ഭരണ സമിതിക്ക് നൽകണമെന്നും കമീഷൻ ജോയൻറ്​ രജിസ്ട്രാർക്ക് നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി