കേരളം

കൊയിലാണ്ടിയില്‍ വരന്റെ കാര്‍ തടഞ്ഞ് ഗുണ്ടാ ആക്രമണം; വധുവിന്റെ അമ്മാവന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രധാനപ്രതി പിടിയില്‍. വധുവിന്റെ അമ്മാവന്‍ കബീര്‍ ആണ് അറസ്റ്റിലായത്. ഡിസംബര്‍ 3 വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. 

കാര്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു എട്ടംഗസംഘത്തിന്റെ ആക്രമണം നടത്തിയത്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച രണ്ട് കാറുകള്‍  ഈ സംഘം അടിച്ചു തകര്‍ക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വടിവാളും ഇരുമ്പ് പൈപ്പും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം വരനെയും സുഹൃത്തുക്കളെയും നേരിട്ടത്. കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വധുവിന്റെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 

കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. രജിസ്റ്റര്‍ വിവാഹമായിരുന്നു. പിന്നീട് മതപരമായ ചടങ്ങുകളുമായി വിവാഹം നടത്താന്‍ വധുവിന്റെ പിതാവ്  വരനെയും കൂട്ടരെയും ക്ഷണിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ ഇത്് അംഗീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. ഇതായിരുന്നു ആക്രമണത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ അമ്മാവന്മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമണം നടത്തിയത്.

നാട്ടുകാര്‍ ഇടപെട്ടതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്.അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ല ആരോപണവും ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി