കേരളം

ഒന്നാംഘട്ടം 72.49 ശതമാനം പോളിങ്; കുറവ് തിരുവനന്തപുരം;  കൂടുതല്‍ പേര്‍ ആലപ്പുഴയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.

തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്. 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയായിരുന്നു. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. 

തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബര്‍ 10ന് അഞ്ച് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു