കേരളം

എംകെ  മുനീറിന്റെ ഭാര്യയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മുസ്ലീം ലീഗ് എംഎല്‍എയും പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് മൊഴിയെടുത്തത്. കെ എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം കെ മുനീര്‍ എംഎല്‍എക്ക് എതിരെയും പരാതി ഉയര്‍ന്നത്. കെ എം ഷാജി എംഎല്‍എയുടെ വിവാദ ഭൂമി ഇടപാടില്‍ എം കെ മുനീറിനും പങ്കെന്നായിരുന്നു പരാതി. ഐ എന്‍ എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.

വേങ്ങേരിയിലെ വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും